Thursday, October 27, 2011

മൂട്ടകളോട് സദാചാരം


എന്നും മൂട്ടകള്‍ക്ക്‌ സദാചാരോപദേശം ഞാന്‍ കൊടുക്കാറുണ്ട്
നിങ്ങളില്‍ ആണും ആണും ഇണ ചേരുക
ഭോഗിക്കുക
പെണ്ണും പെണ്ണും കെട്ടിമരിയുക
അങ്ങിനെ മൂട്ടവംശം മുടിഞ്ഞു
നിങ്ങടെ ചോരക്കൊതി ഇല്ലാതാകും
മൂട്ടകള്‍ എന്നെ പുച്ഛത്തോടെ നോക്കി,
പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി.
അതോടെ എന്റെ ഉപദേശവും എന്നെന്നേക്കും നിന്നു.


(photo courtesy: www.msu.edu)

ഇലയ്ക്കും മുള്ളിനും കേടു വരാത്ത ഒരു കഥ


ഇലയ്ക്കും മുള്ളിനും കേടു വരാത്ത ഒരു കഥ
കുറ്റബോധങ്ങളുടെ ഭാരം പേറി കൂനി പോയവന്ടെ കഥ
ഇന്നലെകളില്‍ ഉറങ്ങിപ്പോയി നാളെയില്‍ ഉണരുന്നവന്റെ കഥ
കഥകള്‍ പറഞ്ഞു പറഞ്ഞു സ്വയം ഒരു കഥയായി മാറാന്‍ പറ്റാതവ്ന്റെ കഥ
കൂരിരുട്ടത് ഇരുട്ട് തെടിയവന്റെ കഥ
മൂട്ടകളോട് സദാചാരം പറഞ്ഞവന്റെ കഥ
നീ പറഞ്ഞ കഥയില്‍ ഇല്ലാതിരുന്നവന്റെ കഥ
നാളെ എന്നോന്നുന്ടെങ്ങില്‍ അതില്‍ ഉണരാതവന്റെ കഥ



(Image: Self Portrait, Francis Bacon)