
എന്നും മൂട്ടകള്‍ക്ക് സദാചാരോപദേശം ഞാന്‍ കൊടുക്കാറുണ്ട്
നിങ്ങളില്‍ ആണും ആണും ഇണ ചേരുക
ഭോഗിക്കുക
പെണ്ണും പെണ്ണും കെട്ടിമരിയുക
അങ്ങിനെ മൂട്ടവംശം മുടിഞ്ഞു
നിങ്ങടെ ചോരക്കൊതി ഇല്ലാതാകും
മൂട്ടകള്‍ എന്നെ പുച്ഛത്തോടെ നോക്കി,
പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി.
അതോടെ എന്റെ ഉപദേശവും എന്നെന്നേക്കും നിന്നു.
(photo courtesy: www.msu.edu)
No comments:
Post a Comment